മാണി സി കാപ്പനെ വിമർശിച്ച് ആനത്തലവട്ടം | Aanathalavattom Anandan Interview | Oneindia Malayalam

2021-03-16 9

Aanathalavattom Anandan Exclusive Interview
കോൺഗ്രസ്സിനും ബി ജെ പിക്കും നേമത്ത് വിജയിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. മുരളീധരനെന്നു മാത്രമല്ല, ആര് വന്നാലും നേമം പിടിക്കാനാകില്ല.കോൺഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തുകയാണെങ്കിൽ മാത്രമേ സി പി എമ്മിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വരികയുള്ളൂവെന്നും അദ്ദേഹം "വൺ ഇന്ത്യ''യോട് വ്യക്തമാക്കി. ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. മന്ത്രിയെന്നുള്ള നിലയ്ക്ക് അഭിപ്രായം പറയുക മാത്രമാണ് കടകംപള്ളി ചെയ്തത്. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാണി സി കാപ്പൻ കാണിച്ചത് ശുദ്ധഅബദ്ധം.കാപ്പൻ ജനങ്ങളെ വഞ്ചിച്ചു.''വൺ ഇന്ത്യ മലയാള ''ത്തോട് മനസ്സ് തുറക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ.

Videos similaires